Friday, May 17, 2024
spot_img

സാധാരണ ജനങ്ങളെ കു_ രു_ തി കൊടുത്ത് ഹമാസ് ഭീ_ ക_ ര_ ർ ; ഇതാണ് ഇവറ്റകളുടെ സ്നേഹം !

ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗാസയിൽ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇപ്പോഴിതാ, ഗാസ വിടുന്നതിൽ നിന്ന് ഹമാസ് ഭീകരർ പാലസ്തീനികളെ തടയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗാസ കടക്കുന്നവരുടെ സ്വകാര്യ വസ്തുക്കളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഹമാസ് ഭീകരർ തട്ടിയെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. എന്തായാലും സ്വന്തം ജനതയോട് ഹമാസിന് എത്രത്തോളം കരുതലാണുള്ളതെന്ന് ഇതിലൂടെ മനസിലാക്കാം. എല്ലാ രാജ്യങ്ങളും യുദ്ധം നടക്കുമ്പോൾ തങ്ങളുടെ ജനതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, മരിക്കുമ്പോൾ എല്ലാരും ഒന്നിച്ച് മരിക്കട്ടെ എന്ന ഹമാസിന്റെ മനോഭാവമാണ് നമുക്ക് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

അതേസമയം, ഗാസയിൽ താമസിക്കുന്ന വിദേശികളെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് കടക്കാൻ ഈജിപ്ത്, ഇസ്രായേൽ, യുകെ എന്നീ രാജ്യങ്ങൾ സമ്മതിച്ചിരുന്നു. തുടർന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് വിദേശികൾ കടന്നുപോകുന്ന മേഖലകളിൽ നിന്ന് മാറി നിൽക്കാൻ ഇസ്രായേൽ സേന തീരുമാനിക്കുകയായിരുന്നു. വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് മാറാനായിരുന്നു ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം അറിയിപ്പ് നൽകിയത്. സലാ ദിൻ മുതലുള്ള ഭാഗങ്ങളിൽ നാല് മണിക്കൂർ ആക്രമണങ്ങൾ നടത്തില്ലായെന്നും ഈ സമയത്തിനുള്ളിൽ ജനങ്ങൾ പ്രദേശം വിട്ട് പോകണമെന്നും ഇസ്രായേൽ സേന ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്ന് തന്നെ ഇസ്രയേലും ഹമാസും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസിലാക്കാൻ സാധിക്കും. എന്തെന്നാൽ, ഇസ്രായേൽ സൈന്യം ഇവിടെ ആക്രമിക്കും എന്ന് പറയുന്നുണ്ടെങ്കിലും രക്ഷപ്പെടുന്നവർക്ക് രക്ഷപ്പെടുന്നതിനായി സമയം കൊടുക്കുന്നുണ്ട്. എന്നാൽ രക്ഷപ്പെടുന്നവയെക്കൂടി കൂട്ടക്കുരുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് ഹമാസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതോടെ, പലസ്തീനിലെ ആശുപത്രികളുടെ അടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂർ നേരം പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാൻ ഇടപെട്ടാലുള്ള വൻ സംഘർഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ചൈന ഇറാനെ സഹായിച്ചേക്കാമെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. കാരണം, ഇസ്രയേൽ പ്രതിരോധ പരിധി കടന്നെന്നായിരുന്നു ചൈനയുടെ പ്രസ്താവന. അതേസമയം, ​ഗാസ വിഷയത്തിൽ ഇറാൻ ഇടപെടുകയാണ്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

Related Articles

Latest Articles