Friday, May 3, 2024
spot_img

വെള്ളക്കെട്ടില്‍പ്പെട്ട് മൂർഖന്റെ കടിയേറ്റു; 2018 ന്റെ തിരക്കഥാകൃത്ത് ആശുപത്രിയിൽ; വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അഖിൽ പി ധർമ്മരാജൻ

തിരുവനന്തപുരം: 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത തോരാമഴയിലായിരുന്നു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായണിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തന്റെ അവസ്ഥ വിവരിച്ച് ഒരു അഖിൽ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’ എന്ന് അഖില്‍ പി ധര്‍മജൻ ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles