Sunday, May 5, 2024
spot_img

ഫാദേഴ്സ് ഡേ ദിനത്തിൽ അച്ഛനൊപ്പമുള്ള ഓർമ്മ ചിത്രം പങ്കുവെച്ച് മോഹൻലാൽ

അച്ഛനെ ജീവനോളം സ്നേഹിക്കുന്ന നിരവധി പേരാണ് ഫാദേഴ്സ് ഡേ ദിനത്തിൽ സ്നേഹം അറിയിച്ച് എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിരവധിപേരാണ് അവരുടെ ഓർമകളും സ്നേഹവും പങ്കുവെക്കുന്നത്. ഈ ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് താരങ്ങളും രംഗത്ത് എത്തിയിരുന്നു. നിരവധി പേരാണ് തങ്ങളുടെ സൂപ്പർഹീറോ അച്ഛന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ ഫാദേഴ്സ് ഡേ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

അച്ഛൻ വിശ്വനാഥൻ നായർക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. കസേരയിൽ ഇരിക്കുന്ന അച്ഛന്റെ പിന്നിലായി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. ഹാപ്പി ഫാദേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

May be an image of 6 people and people standing

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരത്തിന്റെയും അച്ഛന്റേയും ചിത്രം. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്. ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകനായിരുന്നു മോഹൻലാൽ. 2007 ലാണ് വിശ്വനാഥൻ നായർ മരിക്കുന്നത്.

May be an image of 3 people, people standing and text that says "TCA"

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

May be an image of 4 people and people standing

Related Articles

Latest Articles