Wednesday, April 24, 2024
spot_img

‘ഹർ ഘർ തിരംഗ’; ശാസ്തമംഗലത്തെ വീട്ടിൽ ദേശീയ പതാക ഉയർത്തി സുരേഷ്‌ ഗോപി, വീട്ടിൽ പതാക ഉയർത്താൻ സാധിച്ചതിൽ അഭിമാനമെന്ന് മുൻ എംപി

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ‘ക്ക് ഇന്ന് തുടക്കം കുറിച്ചു. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ഇന്ന് മുതൽ മൂന്ന് നാൾ ത്രിവർണ്ണ പതാക ഉയരും.

ഇപ്പോഴിതാ മുൻ എംപിയും സൂപ്പർ താരവുമായ സുരേഷ്‌ ഗോപി ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശാസ്തമംഗലത്തെ വീട്ടിലാണ് പതാക ഉയർത്തിയത്. അദ്ദേഹത്തിനോടൊപ്പം സഹധർമ്മിണി രാധികയും പങ്കുചേർന്നു.

ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് വീട്ടിൽ പതാക ഉയർത്താൻ സാധിച്ചതിൽ അഭിമാനമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ രാജ്യമൊട്ടാകെ വൈകാരികമായി തിരഗക്കുള്ള മര്യാദ അർപ്പിച്ച് തുടങ്ങിയിരിക്കുന്നു. എല്ലാ വീടുകളിലും 355 ദിവസവും പതാക ഉയരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന വേളയിൽ സാധാരണക്കാരോ വലിയവരെന്നോ വ്യത്യാസമില്ലാതെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ 15ാം തീയതി വരെ രാജ്യം ത്രിവർണശോഭയിൽ തിളങ്ങും.

Related Articles

Latest Articles