Sunday, May 19, 2024
spot_img

സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം; പു.ക.സ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി താരം രംഗത്ത്

കോഴിക്കോട്: ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പു.ക.സയുടെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് വ്യക്തമാക്കി നടൻ ഹരീഷ്‌പേരടി. പരിപാടിയുടെ ഉദ്ഘടാൻ ഹരീഷ്‌പേരടിയായിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി ഹരീഷ്‌പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. പരിപാടിയിൽ നിന്നും ഒഴിവാക്കിയതിൽ സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

നാടക സംവിധായകൻ എ. ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതുകൊണ്ട് തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന സ്‌നേഹത്തിൽ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളിൽ …നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം’നാടകംപെരുംകൊല്ലൻ…

Related Articles

Latest Articles