Sunday, June 16, 2024
spot_img

ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം;അറിയാം കഥയും വിശ്വാസങ്ങളും

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.ഇവിടെ പേരുപോലെ തന്നെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്. പഴയകാലത്ത് ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ പ്രൗഢിയും ഒത്തിണങ്ങിയ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.സുബ്രഹ്മണ്യ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് കേരളത്തിന്‍റെ പഴനി എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സ്വാമിയുടെ വിഗ്രഹം കാലങ്ങളോളം പരശുരാമൻ പൂജിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീടാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇവിടെ വിഗ്രഹം എത്തിയതിനു പിന്നിൽ പല കഥകൾ നിലനിൽക്കുന്നു. എന്തായാലും വൃശ്ചികമാസത്തിലെ തൃക്കാർത്തികയിൽ ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നും ആ ദിവസം പരശുരാമൻ ദിവ്യപുരുഷനായി വന്ന് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

സുബ്രഹ്മണ്യനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെങ്കിലും വിഷ്ണുവിനും ശിവനും പ്രത്യേക പ്രാധാന്യം ക്ഷേത്രത്തിൽ നല്കുന്നു. സുബ്രഹ്മണ്യ വിഗ്രഹം സുബ്രമണ്യന്റേതു മാത്രമാണെന്ന് പറയുവാൻ സാധിക്കില്ല. കാരണം. , വിഗ്രഹത്തിന്‍റെ പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണുവാൻ സാധിക്കും, . ത്രിശൂലത്തിലാകട്ടെ ഉടുക്കും. , ശിരസ്സിൽ ചന്ദ്രക്കലയും കാണാം. ഇവയെല്ലാം വിഷ്ണുവിന്റെയും ശിവന്‍റെയും അടയാളങ്ങളാണ്. ഓരോ കാലത്തും പ്രബലമായി വന്ന വിശ്വാസങ്ങൾ അവരുടെ പ്രതിഷ്ഠയായി ഇതിനെ ആരാധിച്ചുപോന്നിരുന്നു എന്നതിന്റെ തെളിവാണിത്.

Related Articles

Latest Articles