Sunday, April 28, 2024
spot_img

അമാൽഫി തീരത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ചു; ഹാരി പോട്ടർ’ പബ്ലിഷിംഗ് ഹൗസ് പ്രസിഡന്റിന് ദാരുണാന്ത്യം, മരണം ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവച്ച്

ഇറ്റലി: അമാൽഫി തീരത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ച് അപകടം. ഹാരി പോട്ടർ’ പബ്ലിഷിംഗ് ഹൗസ് പ്രസിഡന്റിന് ദാരുണാന്ത്യം. അഡ്രിയൻ വോൺ ആണ് ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് ദാരുണമായി മരിച്ചത്. അമാൽഫി തീരത്ത് ഒരു കല്യാണത്തിന്റെ ആഘോഷ ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്. എൺപത്തഞ്ചോളം പേർ അടങ്ങുന്ന കപ്പലിൽ മറ്റൊരു ബോട്ട് വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ചയുടൻ അഡ്രിയൻ വോൺ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കുടുംബത്തിലെ പലർക്കും അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകൾ ലീന, മകൻ മേസൺ എന്നിവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.

കപ്പലിലേക്ക് ബോട്ട് വന്ന് പിടിച്ചപ്പോൾ തന്നെ അഡ്രിയൻ വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നും ഇടിച്ച ബോട്ടിന്റെ മോട്ടോറിലേക്ക് അഡ്രിയന്റെ തല ഇടിച്ചിരുന്നതായും ഒരു കൈ അറ്റ് പോയതായും അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles