Monday, April 29, 2024
spot_img

വീണ്ടും കോവിഡ് ഭീതി? പുതിയ വകഭേദമായ ‘ഏരിസ്;’ യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്, ആശങ്കയിൽ ജനം

ലണ്ടൻ: വീണ്ടും കോവിഡ് ഭീതിയിലായതിന്റെ വാർത്തയാണ് യുകെയിൽ നിന്നും പുറത്ത് വരുന്നത്. കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്.

ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബി ബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍.

Related Articles

Latest Articles