Sunday, October 4, 2026

മന്ത്രി മന്ദിരത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന് വനിതാ കോച്ച് ; ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു

ചണ്ഡീഗഢ്: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു.ലൈംഗീക ആരോപണം ഉയർന്നതിന് പിന്നാലെ ആണ് രാജി.യുവ അത്ലറ്റിക്സ് പരിശീലകയാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നൽകിയത്. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.

ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. സമാനമായ രീതിയിൽ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. ചണ്ഡീഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles