Friday, April 26, 2024
spot_img

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ | Kanthari Mulaku

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ | Kanthari Mulaku

കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്.ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കാന്താരി. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്. നല്ല ശോധനയ്ക്കുളള വഴിയാണിത്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഗുണമുള്ള ഇതിന് തടി കൂട്ടുമെന്നതല്ല, തടി കുറയ്ക്കുമെന്നതാണ് ഗുണമുള്ളത്. ഇത് ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദഹനക്കേട് മാറാന്‍ കാന്താരി നല്ലൊരു മരുന്നാണ്.കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. ഇതും ഹൃദയത്തെയും തലച്ചോറിനേയും സഹായിക്കുന്നു.വൈറ്റമിന്‍ സി അടങ്ങിയ കാന്താരി മുളകിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നു.

ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബിപി നിയന്ത്രണത്തിന് സഹായിക്കുന്നു. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും. ഇതിന്റെ ഇലയും രോഗശമന ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ബാക്ടീരിയ, ഫംഗസ് രോഗബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. അതേസമയം കാന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.

Related Articles

Latest Articles