Sunday, May 19, 2024
spot_img

അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷ്യവസ്തു കൂടിയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള വെള്ളരിക്ക ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധാരാളമായി ഉപയോഗിക്കാം. വിശപ്പും ദാഹവുമെല്ലാം ശമിപ്പിക്കാൻ വെള്ളരിക്ക സഹായകരമാണ് .

വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് നമ്മെ സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ഗുണകരമാണ്.

നാരുകളും ധാരാളം വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട് . ഇത് ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ സഹായിക്കുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് വെള്ളരിക്ക.

Related Articles

Latest Articles