Sunday, May 19, 2024
spot_img

പക്ഷിപ്പനി: ആശങ്ക വേണ്ട കരുതല്‍ വേണം, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യമാണ്. അതിനാൽ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. . ആശങ്കയുടെ ആവശ്യമില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും . രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകമായി നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്.. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Latest Articles