Wednesday, November 4, 2026

ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേള പാചകത്തിൽ നിന്നും പഴയിടം മോഹനൻ നമ്പൂതിരി ഒഴിയുന്നു;കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഇതുവരെയില്ലാത്ത നിയന്ത്രണങ്ങൾ ഭയപ്പെടുത്തി;ഇനി ടെൻഡറുകൾ ഏറ്റെടുക്കില്ല

കോട്ടയം : കലോത്സവ ഊട്ടുപുരയിൽ തലപൊക്കിയ വിവാദങ്ങളെ തുടർന്ന് ഈ വർഷം തൃശൂരിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേള പാചകത്തിൽനിന്നും ഒഴിഞ്ഞതായി പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചു . ജനുവരി 26 മുതൽ 31 വരെ അരങ്ങേറുന്ന ദക്ഷിണേഷ്യൻ ശാസ്ത്രമേളയുടെ ഭക്ഷണത്തിന്റെ ചുമതല ഏറ്റിരുന്നതാണ്. എന്നാൽ ഈ വിവാദത്തിനെ തുടർന്ന് ഇത് ഉപേക്ഷിച്ചു. ഇനി ടെൻഡർ എടുത്തുള്ള പാചക ചുമതലകളിൽ നിന്ന് മാറി നിൽക്കുകയാണ്. പിന്മാറിയ വിവരം അധികൃതരെ അറിയിച്ചിട്ടുണ്ട്.

16 വർഷങ്ങളായി കലോത്സവങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒരാളെ ലക്ഷ്യംവച്ച് ഒരു കൂട്ടം ആളുകൾ ഇറങ്ങി തിരിക്കുമ്പോൾ അവിടെ എന്തും സംഭവിക്കാം. അടുത്തിടെ കേരളത്തിൽ ഭക്ഷണം കഴിച്ചുണ്ടായ മരണങ്ങളെല്ലാം ‌നോൺ വെജ് കഴിച്ചുള്ളതാണ്. അതിനെതിരെ ഒരു കൗണ്ടർ അറ്റാക്ക് ഞാനും അടുക്കളയിൽ പ്രതീക്ഷിക്കുന്നുണ്ട്.ഈ വർഷത്തെ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഇതുവരെയില്ലാത്ത രീതിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരെയും അകത്തേക്ക് കടത്തിയിരുന്നില്ല. ഇത്തരം രീതികൾ മുൻപ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഭയം ഉണ്ട്. അതുകൊണ്ടാണ് ഇതുമായി മുന്നോട്ടു പോകുന്നില്ലെന്നു പറഞ്ഞത്. അതിനാലാണ് ഇനി ടെൻഡറുകൾ എടുക്കാനില്ലെന്നും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയിടം മോഹനൻ നമ്പൂതിരി ഒരു വെജിറ്ററിയൻ ബ്രാൻഡ് ആണ്. സംസ്ഥാന കായികമേളയ്ക്കു മാത്രമാണ് താൻ മാംസാഹാരം വിളമ്പിയത്. വെജിറ്റേറിയന്‍ എന്ന ബ്രാന്‍ഡ് നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും പഴയിടം പറഞ്ഞു.

Related Articles

Latest Articles