Tuesday, April 23, 2024
spot_img

‘ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; ആരോഗ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

പാലക്കാട്: ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ വിയോജിപ്പ് അറിയിച്ച് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് പറയുന്നു.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നതെന്നും കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ടെന്നും അത്തരം കാര്യങ്ങളില്‍ താന്‍ തന്നെയാണ് വിശദീകരിക്കേണ്ടതെന്നും തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles