Friday, March 29, 2024
spot_img

നവംബര്‍ ഒന്ന് മുതല്‍ ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ് ലഭിക്കില്ല

വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ അപ്‌ഡേറ്റഡ് വേര്‍ഷനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കേണ്ടി വരും. കാലപ്പഴക്കം ചെന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള നിരവധി ഫോണുകളിലാണ് ഇനി വാട്‌സ്ആപ് ലഭിക്കാതെയാകുക. ആന്‍ഡ്രോയിഡ് 4.0.3 ഐസ്‌ക്രീം സാന്റ്വിച്ച്,
iOS 9, KaiOS 2.5.0 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്ന ഫോണുകളിലാണ് ഇനി മുതല്‍ വാട്‌സ്ആപ് സേവനം ലഭിക്കാതെയാകുക. നവംബര്‍ ഒന്ന് മുതലാണ് പരിഷ്‌കാരം. ഇത്തരം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്ന ഫോണുകള്‍ മാറ്റുകയോ അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുകയോ ആണ് വേണ്ടത്.

വാട്‌സ്ആപ് സപ്പോര്‍ട്ട് നഷ്ടപ്പെടുന്ന ഫോണുകള്‍ ഇവയാണ്

ആപ്പിള്‍: ഐഫോണ്‍ SE (ഫസ്റ്റ് ജെന്‍), ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്
സാംസങ്: സാംസങ് ഗാലക്‌സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്‌സി ട്രെന്‍ഡ് II, ഗാലക്‌സി എസ് 2, ഗാലക്‌സി എസ് 3 മിനി, ഗാലക്‌സി എക്‌സ്‌കവര്‍ 2, ഗാലക്‌സി കോര്‍, ഗാലക്‌സി ഏസ് 2
എല്‍ജി: എല്‍ജി ലൂസിഡ് 2, ഒപ്റ്റിമസ് F7, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L3 II ഡ്യുവല്‍, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L5, ഒപ്റ്റിമസ് L5 II, ഒപ്റ്റിമസ് L5 ഡ്യുവല്‍, ഒപ്റ്റിമസ് L3 II, ഒപ്റ്റിമസ് L7, ഒപ്റ്റിമസ് L7 II ഡ്യുവല്‍, ഒപ്റ്റിമസ് L7 II, ഒപ്റ്റിമസ് F6, എനാക്റ്റ്, ഒപ്റ്റിമസ് L4 II ഡ്യുവല്‍, ഒപ്റ്റിമസ് F3, ഒപ്റ്റിമസ് L4 II, ഒപ്റ്റിമസ് L2 II, ഒപ്റ്റിമസ് നിട്രോ HD, ഒപ്റ്റിമസ് നിട്രോ 4X HD, ഒപ്റ്റിമസ് F3Q
ZTE: ZTE ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ്, ZTE V956, ഗ്രാന്‍ഡ് X ക്വാഡ് V987, ഗ്രാന്‍ഡ് മെമ്മോ
ഹ്വാവേയ്: ഹ്വാവേയ് അസെന്‍ഡ് G740, അസെന്‍ഡ് മേറ്റ്, അസെന്‍ഡ് D ക്വാഡ് XL, അസെന്‍ഡ് D1 ക്വാഡ് XL, അസെന്‍ഡ് P1 S, അസെന്‍ഡ് D2
സോണി: സോണി എക്‌സ്പീരിയ മിറോ, സോണി എക്‌സ്പീരിയ നിയോ എല്‍, എക്‌സ്പീരിയ ആര്‍ക്ക് എസ്
മറ്റ് ബ്രാന്‍ഡുകള്‍: അല്‍കാടെല്‍ വണ്‍ ടച്ച് ഇവോ 7, ആര്‍ക്കോസ് 53 പ്ലാറ്റിനം, എച്ച്ടിസി ഡിസയര്‍ 500, കാറ്റര്‍പില്ലര്‍ ക്യാറ്റ് ബി 15, വിക്കോ സിങ്ക് ഫൈവ്, വിക്കോ ഡാര്‍ക്ക്‌നൈറ്റ്, ലെനോവോ എ 820, യുമി എക്‌സ് 2, ഫിയ എഫ് 1, ടിഎച്ച്എല്‍ ഡബ്ല്യു 8

Related Articles

Latest Articles