Sunday, May 19, 2024
spot_img

തലസ്ഥാനം കൊറോണ ഭീതിയിൽ :കനത്ത ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദ്ദേശം

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം . സുരക്ഷിതത്തിന്റെ ഭാഗമായി മാളുകളും ബീച്ചുകളും അടയ്ക്കും.കഴിവതും ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും നിർദേശം . മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പലരും ജാഗ്രത നിർദേശങ്ങൾ പാലിക്കാതെ ഇരിക്കുന്നു .
. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പർക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ഇറ്റാലിയൻ ഭാഷയിലാണ് ഇയാൾ സംസാരിക്കുന്നത് .ഇംഗ്ലീഷ് ഭാഷ ഇയാൾക്ക് വശമില്ല .

. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെയ്ക്കണം.

Related Articles

Latest Articles