Saturday, October 24, 2026

അതിശക്തമഴ; കല്ലാര്‍ പൊന്മുടി റോഡില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

കല്ലാര്‍ പൊന്മുടി റോഡിലെ 22-ാം വളവില്‍ റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ മുക്കാല്‍ ഭാഗത്തോളം മണ്ണ് വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ വൈകീട്ടാരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ തടസപ്പെട്ടു. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞത് ഗതാഗതത്തെയും ബാധിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ പൊന്മുടി അടക്കമുള്ള തിരുവനന്തപുരത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. .

സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നതിനാല്‍ പൊന്മുടി, മീന്‍മുട്ടി, ബ്രൈമൂർ ഇക്കോ ടൂറിസങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പൊന്മുടി 22 -ാം വളവില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്.

കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകളും അഞ്ചു സെന്‍റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. പെരിങ്ങൾക്കുത്തു ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു. ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ടാണ്.

Related Articles

Latest Articles