Saturday, March 30, 2024
spot_img

സംസ്ഥാനത്ത്‌ ഇന്നു രാത്രി മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത.; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 18 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു രാത്രി മുതല്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ തെക്കേ ഇന്ത്യയിലാകെ മഴയ്ക്ക് ഇടയാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നു മുതൽ തിങ്കളാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത. കടല്‍പ്രക്ഷുബ്ധമായതിനാൽ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്.

Related Articles

Latest Articles