Sunday, April 28, 2024
spot_img

കനത്ത മഴ; കേബിൾ പാലം തകര്‍ന്നു; ഗോവയിലെ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി

പനാജി: കനത്ത മഴയെ തുടർന്ന് ഗോവയിലെ ദൂധ്‌സാഗർ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ചു. ശക്തമായ മഴ മൂലം കേബിൾ പാലം തകരുകയായിരുന്നു. ഇതോടെയാണ് 40ലധികം വിനോദസഞ്ചാരികൾ മേഖലയിൽ കുടുങ്ങിയത്. ഇവരെ എല്ലാവരേയും രക്ഷപെടുത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഗോവ-കർണാടക അതിർത്തിയിൽ നിർത്താതെ പെയ്ത കനത്ത മഴയിൽ വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുകയായിരുന്നു. തുടർന്ന് കേബിൾ പാലം തകരുകയും സഞ്ചാരികൾക്ക് പുറത്തേക്കെത്താൻ വഴിയില്ലാതെ കുടുങ്ങിപ്പോവുകയുമായിരുന്നു.

40ഓളം പേരാണ് സംഭവസമയം വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഉണ്ടായിരുന്നത്. ‘ദൃഷ്ടി ലൈഫ് സേവേഴ്സ്’ സംഘടനയുടെ സഹായത്തോടെയാണ് എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആരും വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്ന അനിർദേശവും നൽകിയിട്ടുണ്ട്.

Related Articles

Latest Articles