Thursday, December 18, 2025

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഉത്തരേന്ത്യയിൽ കനത്ത മഴ ; കേരളത്തിൽ മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും , കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനാണ് കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്.

അതേസമയം ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ തീവ്രമായ മഴക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും റിപ്പോർട്ട് . പലയിടത്തും ഈ മാസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related Articles

Latest Articles