Tuesday, May 7, 2024
spot_img

മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് രാജ്ഭവനിൽ അറിയിപ്പ് കിട്ടിയില്ല! സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്; പതിവ് രീതി തെറ്റിക്കാനുള്ള കാരണം എന്ത്? നോർവെ യാത്ര ഗവർണറെ അറിയിച്ചത് കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ പോയപ്പോൾ: അതൃപ്തി അറിയിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശസന്ദർശനത്തിൽ അതൃപ്തി അറിയിച്ച് രാജ്ഭവൻ യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം.

സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്.എന്നാൽ ഇപ്രാവശ്യത്തെ യൂറോപ്പ് യാത്ര വന്നപ്പോൾ ആ പതിവുകൾ തെറ്റിയിരിക്കുകയാണ്. രാജ്ഭവനിൽ അറിയിക്കാതെയാണ് യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോയിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ ഇന്നലെ കണ്ണൂരിൽ എത്തിയപ്പോൾ മാത്രമാണ് യാത്രയെക്കുറിച്ച് ഗവർണറെ അറിയിച്ചത്. യാത്രാ വിവരങ്ങൾ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്ന് രാജ്ഭവൻ പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ച യാത്രയാണ് ഇപ്പോൾ വീണ്ടും തുടർന്നിരിക്കുന്നത്. വിദേശ പര്യടനം പുനഃക്രമീകരിച്ചതോടെ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും നോര്‍വേയിലേക്ക് പോകുകയിരുന്നു . ഭാര്യ കമലയും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് .

നോർവേയിൽ പോയി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍മാതൃകളും പരിചയപ്പെടും. നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലെ ആരോഗ്യ മേഖലയെ കുറിച്ചും പഠനങ്ങൾ നടത്തും. ഇവിടെക്കുള്ള യാത്രയിൽ ആരോഗ്യ മന്ത്രി വീണ ജോർജും ഒപ്പം ചേരും.

Related Articles

Latest Articles