Thursday, September 24, 2026

അറബിക്കടലിലും ബം​ഗാള്‍ ഉള്‍ക്കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യം; ആശങ്കയിൽ കേരളം

തിരുവനന്തപുരം: അറബിക്കടലിലെയും ബം​ഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങളുടെ സം​ഗമം കേരളത്തിൽ വീണ്ടും പ്രളയം സൃഷ്ട്ടിക്കുമെന്ന് സൂചന. ലക്ഷദ്വീപിനോടു ചേര്‍ന്ന രൂപപ്പെട്ട് ന്യൂനമര്‍ദ്ദം കേരളത്തിനു നേരെ വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം 17ാം തീയതിയോടെ മറ്റൊരു ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമര്‍ദ്ദ സംഗമമായിരുന്നു.

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ജില്ലയില്‍ ഇന്ന് ബ്ലൂ അലര്‍ട്ട് പ്രാഖ്യാപിച്ചേക്കും.ന്യൂനമര്‍ദം മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴയ്ക്കു വഴിതുറക്കും. 15ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 20 സെന്റീമീറ്ററിലധികംവരെ മഴ പെയ്‌തേക്കാവുന്ന അതീവ ഗുരുതര സാഹചര്യമാണിത്. 11.5 സെമീ വരെ കനത്ത മഴയാണ് യെലോ അലര്‍ട്ടിന്റെ സാധ്യത.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. മധ്യ കിഴക്കന്‍ തെക്കുകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിനുളള വിലക്ക് നാളെ വരെ തുടരും.

Related Articles

Latest Articles