Tuesday, May 14, 2024
spot_img

പാലക്കാട് ഡിഗ്രി വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ ഒന്നരമാസമായിട്ടും തുമ്പില്ല; ഫോൺ പോലും എടുക്കാതെ വീട് വിട്ടിറങ്ങി!!! ജസ്നയെ പോലെ അമ്പരപ്പിച്ച് സൂര്യ കൃഷ്ണയും

പാലക്കാട്: പെൺകുട്ടികളെ കാണാതാകുന്ന നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. വർഷങ്ങൾ കഴിയുന്തോറും ഇത്തരത്തിലുള്ള കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ കാണാതാകുന്ന കുട്ടികൾ (Girl Missing Case) എവിടേയ്ക്ക് പോകുന്നുവെന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ല. ഇതിനുപിന്നിൽ ലവ് ജിഹാദ് ആണെന്ന കണ്ടെത്തലുകളും സജീവമാണ്. അതോടൊപ്പം പെൺകുട്ടികളെ ലവ് ജിഹാദിൽ കുടുക്കി ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന റിപ്പോർട്ടുകളും ഉണ്ട്.

ഇപ്പോഴിതാ ആലത്തൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഗോവ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കാണാതായ സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കി. അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതായതിനെത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഗോവയില്‍ വീട് വച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്‌സി കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയില്‍ കാത്തു നിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. പാലക്കാട് മെഴ്‌സി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ കൃഷ്ണ. പൊതുവേ ബന്ധുക്കളോടും സുഹൃത്തുക്കളോടും അയല്‍ക്കാരോടുമൊക്കെ അധികം അടുപ്പമില്ലാത്ത സ്വഭാവമായിരുന്നു സൂര്യയ്ക്ക് എന്ന് വീട്ടുകാര്‍ പറയുന്നു.

Related Articles

Latest Articles