Friday, May 3, 2024
spot_img

ഇത് ചരിത്രം: ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത് ഇസ്രായേലി കൗൺസൽ ജനറൽ

നാഗ്പ്പൂർ : ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ദസറ (Dussehra) ആഘോഷങ്ങളിൽ പങ്കെടുത്ത്
ഇസ്രായേലി കൗൺസൽ ജനറൽ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇസ്രായേലി കൗൺസൽ ജനറൽ ദസറ ആഘോഷത്തിൽ ഭാഗഭക്കാകുന്നത്. ഇസ്രായേൽ നയതന്ത്രജ്ഞൻ കോബി ശോഷാനിയാണ് വിജയദശമി ആഘോഷത്തിൽ അതിഥിയായെത്തിയത്. ഇദ്ദേഹം പങ്കെടുക്കുന്ന കാര്യം കഴിഞ്ഞ ദിവസം ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

അതേസമയം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ആദ്യം വേണ്ടത് സമൂഹഐക്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. ജാതിമതചിന്തക്കതീതമായ ഐക്യമാണ് ഭാരതത്തില്‍ വേണ്ടത്. നാഗ്പൂരിലെ രേശിംബാഗില്‍ വിജയദശമി ദിന സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനറെ 75-ാം വാർഷികമാണ്. കുണ്ടറ വിളംബരത്തിലൂടെ കേരളത്തിലും ബ്രിട്ടീഷുകാരെ ഈ മണ്ണിൽ നിന്ന് ഓടിക്കാൻ ആഹ്വാനമുണ്ടായി. വീരപാണ്ഡ്യകട്ടബൊമ്മൻ തമിഴ്നാട്ടിലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം നയിച്ചു. മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തിലൂടെ പോരാടി. ജനങ്ങളുടെ സ്വാതന്ത്ര്യവും ഉന്നമനവും ലക്ഷ്യമിട്ടായിരുന്നു ഇതെല്ലാം. സാമൂഹ്യമാറ്റത്തിലൂടെയാണ് നാം നാടിന്റെ കരുത്ത് വർദ്ധിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

നാട്ടിൽ മതത്തിന്റെ പേരിലും ജാതിയുടെ പേരിലുമുള്ള സംഘർഷങ്ങളെ ഫലപ്രദമായി തടയാൻ മനസ്സിലാണ് മാറ്റം വരുത്തേണ്ടത്. സാമൂഹ്യസമരസതാ മേഖലകളിലൂടെ സ്വയംസേവകർ രാജ്യം മുഴുവൻ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ധർമ്മ ഗുരുക്കന്മാർ മുൻപ് നടത്തിയ സാമൂഹ്യ ഏകീകരണം, പൂജകൾക്കപ്പുറമുള്ള ധാർമ്മിക ഐക്യം എല്ലാം നമുക്ക് മുന്നിലുണ്ട്. എല്ലാവരും സുഖമായിരിക്കട്ടെ എന്ന ആദ്ധ്യാത്മികതയിലാണ് രാജ്യത്തിന്റെ അടിത്തറ നിലനിൽക്കുന്നത്. ടാഗോറും സ്വാതന്ത്ര്യ സമര സേനാനികളും ഇതേ പാതയിലൂടെയാണ് നമ്മുടെ നാട്ടിലെ സാമൂഹ്യഐക്യത്തെ മുറുകെ പിടിച്ചത്. സത്യത്തിലൂടെ മാത്രം സഞ്ചരിക്കാനാണ് അവർ പഠിപ്പിച്ചതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഭരണ വ്യവസ്ഥ മാത്രമാണ് ഫെഡറൽ. പക്ഷെ ജനം ഫെഡറലല്ല ആകേണ്ടത്.മറിച്ച് പരസ്പരം മനസ്സുകൊണ്ട് ഒന്നായി സംസ്ഥാനങ്ങൾക്ക് അതീതമായി ഒരു രാജ്യമെന്ന നിലയിൽ പ്രവർത്തിക്കണം. രാഷ്‌ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ മത്സരിക്കുകയാണ്. ജനം ഇത് മനസ്സിലാക്കണം. സന്തോഷം നശിപ്പിക്കുന്ന പ്രവർത്തനങ്ങളും, വെെകാരികത വളർത്തലുമാണ് ഇന്ന് നടക്കുന്നത്. വിഘടനചിന്തകൾക്ക് ആധുനിക മാദ്ധ്യമങ്ങളും വളംവെയ്‌ക്കുന്നു. വാട്‌സ് ആപ്പ്

Related Articles

Latest Articles