Sunday, May 12, 2024
spot_img

മഴ ശക്തം;മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

മൂന്നാർ : ഇടുക്കിയിൽ ശക്തമായ മഴ. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.വാഹനത്തിൽ ഒരാൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ ഞാറാഴ്ച്ചയും തുടരും.

Related Articles

Latest Articles