Sunday, April 28, 2024
spot_img

സിറിയയിൽ ഹെലികോ‌പ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരിക്ക്

സിറിയ: ഹെലികോ‌പ്റ്റർ അപകടത്തിൽ 22 യുഎസ് സൈനികർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ 10 പേരെ വിദഗ്ധ ചികിൽസകൾക്കായി മാറ്റി. എതിരാളികളുടെ വെടിവയ്പ്പിൽ അല്ല അപകടമെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിറിയയിൽ ആയിരത്തോളം ട്രൂപ്പുകളെയാണ് യുഎസ് വിന്യസിച്ചിരുന്നത്. ഇതേ തുടർന്ന് യുഎസ് സൈന്യത്തിന് നേരെ കുറച്ച് നാളുകളായി ആക്രമണങ്ങൾ പതിവായിരുന്നു. ഇതിനിടെയാണ് ഹെലികോപ്‌റ്റർ അപകടം ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles