Monday, October 26, 2026

ബൈക്ക് നൽകിയില്ല;ഹീമോഫിലിയ രോഗിക്ക് ക്രൂര മർദ്ദനം

തൃശൂർ : ബൈക്ക് നൽകാത്തതിന്റെ പേരിൽ ഹീമോഫിലിയ രോഗിക്ക് ക്രൂര മർദ്ദനം. ശ്രീ കേരള വർമ കോളജിന് സമീപത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദിച്ചത്.അഞ്ചേരി സ്വദേശിക്കാണ് മർദനമേറ്റത്.മർദിച്ച വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

ബൈക്ക് നൽകാത്തതിന്റെ പേരിലാണ് ക്രൂര മർദ്ദനം ഉണ്ടായത്. വൈശാഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മിഥുനാണ് ആക്രമണം ഏറ്റത്. ഒന്നരമാസം മുൻപ് മിഥുൻ ഒരു ബൈക്ക് വാങ്ങിയത്.എന്നാൽ അത് ഓടിക്കാൻ നൽകാത്തതിനെ തുടർന്ന് നേരത്തെ വൈശാഖ് പട്ടിയുമായി എത്തിയും ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles