Wednesday, September 30, 2026

ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു;പിന്നാലെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം;മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം

രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. പിന്നാലെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടി. പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

2013ലാണ് പരാതിക്കാരി വിവാഹിതയായത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുവതിയെ ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. നിസ്സാര കാര്യങ്ങളില്‍ പോലും ഇരുവരും തമ്മില്‍ പരിക്ക് പതിവായിരുന്നു. ഒരിക്കല്‍ ഇവരുടെ വീട്ടിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്ത് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും ഉപദ്രവം സഹിക്കാനാവാതെ യുവതി ഡല്‍ഹിയിലേക്ക് പോയി.

Related Articles

Latest Articles