Monday, September 28, 2026

സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ അനായാസം കുത്തനെയുള്ള മല കയറി പ്രണവ് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൊച്ചി: സാഹസിക യാത്രകളിലൂടെ ആരാധകരെ കൈയ്യിലെടുത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ പ്രവൃത്തികളും സ്വഭാവവുമാണ് സോഷ്യൽ മീഡിയകളിൽ വലിയ കൈയ്യടി നേടിയിട്ടുളളത്. സിനിമകളിലൂടെ മാത്രമല്ല ലളിത ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ പ്രണവ് ഓരോ ആരാധകന്റെയും മനസ്സിൽ കയറികൂടിയിട്ടുള്ളത്.

പ്രണവിന്റെ സാഹസിക യാത്രാ പ്രേമം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുത്തനെയുള്ള പാറക്കെട്ടിന്റെ മുകളിലേക്ക് യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ചവിട്ടി കയറുന്നതാണ് വീഡിയോ. പ്രണവിന്റെ അസാമാന്യ മനക്കരുത്തിനെയും ചങ്കുറപ്പിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് മുൻപ് തായ്‌ലാൻഡിലെ ടോൺസായി മലയിടുക്കിൽ പിടിച്ച് കയറുന്ന പ്രണവിന്റെ വീഡിയോ വൈറലായിരുന്നു. 2017 ൽ നടത്തിയ യാത്രയ്‌ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അടുത്തിടെ വൈറലായത്.

Related Articles

Latest Articles