Sunday, April 28, 2024
spot_img

വണ്ണം കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ; ഈ പാനീയങ്ങൾ കുടിച്ചു നോക്കൂ

അമിതവണ്ണമുള്ളവർ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. ചിലർ ആഹാരം നിയന്ത്രിച്ചും വ്യായാമം ചെയ്തുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ വളരെ എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇഞ്ചി, കറുവപ്പട്ട, ജീരകം, നാരങ്ങ തുടങ്ങിയ ചേരുവകളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. മാത്രമല്ല ഈ ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ആ​ഗ്രഹിക്കുന്നവർക്ക് കുടിക്കാൻ കഴിയുന്ന ചില പാനീയങ്ങൾ നോക്കാം.

നാരങ്ങ – ഇഞ്ചി ഡ്രിങ്ക്

ചേരുവകൾ – 1 ലിറ്റർ വെള്ളം 2 നാരങ്ങ, 1 ഇഞ്ച് ,½ ടീസ്പൂൺ കുരുമുളക്, 1 ടീസ്പൂൺ തേൻ എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ.

ഒരു വലിയ പാത്രത്തിൽ 1 ലിറ്റർ വെള്ളം എടുക്കുക. അതിന് ശേഷം രണ്ട് നാരങ്ങ പിഴിഞ്ഞ് നീര് മാറ്റി വച്ച ശേഷം അതിൻ്റെ തൊലി ചെറുതായി അരിഞ്ഞ് ഈ വെള്ളത്തിലേക്ക് ചേർക്കുക. അര് ടീസ്പൂൺ കുരുമുളക്, ഇഞ്ചി അരിഞ്ഞതും ചേർത്ത് ഈ വെള്ളം നന്നായി 5 മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ച് എടുക്കുക. ചൂടായ ഡിറ്റോക്സ് വെള്ളം എടുത്ത് ഒരു വലിയ ഗ്ലാസിലേക്ക് ഒഴിക്കുക. 1 ടീസ്പൂൺ വീതം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കാവുന്നതാണ്.

ചിയ സീഡ്സ് – നാരങ്ങ ഡ്രിങ്ക്

ചേരുവകൾ: 2 ടീസ്പൂൺ ചിയ വിത്തുകൾ 2 കപ്പ് വെള്ളം 1 ടീസ്പൂൺ തേൻ 1 ടീസ്പൂൺ നാരങ്ങ നീര്

2 ടേബിൾസ്പൂൺ ചിയ വിത്തുകൾ 1 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ അനുവദിക്കുക. അതിന് ശേഷം മറ്റൊരു ഗ്ലാസിലേക്ക് ചിയ വിത്തുകൾ മാറ്റുക. ഇതിലേക്ക് 2 കപ്പ് വെള്ളം, 1 ടീസ്പൂൺ തേനും നാരങ്ങയും ചേർക്കുക. നന്നായി യോജിപ്പിക്കുക. രാവിലെ എഴുന്നേറ്റ ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കാവുന്നതാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു പാനീയമാണിത്.

​ജീരക – കറുവപ്പട്ട ഡ്രിങ്ക്

ചേരുവകൾ: 1 ലിറ്റർ വെള്ളം, 3 ടീസ്പൂൺ ജീരകം, 3 ഇഞ്ച് കറുവപ്പട്ട, 1 ടീസ്പൂൺ തേൻ 1 ടീസ്പൂൺ നാരങ്ങ നീര്

ഒരു വലിയ പാത്രത്തിൽ 1 ലിറ്റർ വെള്ളം എടുക്കുക. 3 ടീസ്പൂൺ ജീരകവും 3 ഇഞ്ച് കറുവപ്പട്ടയും ചേർക്കണം. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കുക. നന്നായി തിളച്ച് ജീരകത്തിലെയും കറുവപ്പട്ടയിലെയും സത്ത് മുഴുവൻ വെള്ളത്തിലേക്ക് യോജിക്കണം. അൽപ്പം തണുപ്പിച്ച ശേഷം വെള്ളം അരിച്ച് എടുക്കുക. ചൂടായ ഡിറ്റോക്സ് വെള്ളം ഒരു വലിയ ഗ്ലാസിലേക്ക് ഒഴിക്കുക. 1 ടീസ്പൂൺ വീതം തേനും നാരങ്ങയും ചേർക്കുക. നന്നായി യോജിപ്പിക്കുക. രാവിലെ എഴുന്നേറ്റ ശേഷം വെറും വയറ്റിൽ ഈ പാനീയം കുടിക്കാവുന്നതാണ്.

Related Articles

Latest Articles