Sunday, April 28, 2024
spot_img

കരളിനെ സംരക്ഷിച്ചില്ലെങ്കിൽ പണികിട്ടും; കരളിനെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം,അറിയേണ്ടതെല്ലാം

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കരള്‍. കരൾ പണി മുടക്കിയാൽ നമ്മുടെ ജീവിതം തന്നെ ബുദ്ധിമുട്ടിലാകും.കരൾ ദഹനം,വിഷാംശം ഇല്ലാതാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കരളിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍ നിങ്ങളെ സഹായിക്കും.

മദ്യം കഴിക്കരുത്

അമിതമായി മദ്യം കഴിക്കുന്നത് നിങ്ങളുടെ കരളിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും.മദ്ധ്യം കഴിക്കുന്നത് കരള്‍ രോഗത്തിന് കാരണമാകാം. മദ്യപാനം മൂലമുളള അപകടസാധ്യത കുറയ്ക്കാന്‍ പുരുഷന്മാര്‍ പ്രതിദിനം രണ്ട് പെഗ്ഗില്‍ കൂടതല്‍ കുടിക്കരുതെന്നും സ്ത്രീകള്‍ പ്രതിദിനം ഒന്നില്‍ കൂടുതല്‍ പെഗ്ഗുകള്‍ കഴിക്കരുതെന്നുമാണ് പറയുന്നത്. അതു പോലെ മദ്യം കഴിക്കുമ്പോള്‍ വെറും വയറ്റില്‍ മദ്യം കഴിക്കുന്നതിന് പകരം ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യമുളള ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും കഴിവതും ഒഴിവാക്കുക. നാരുകള്‍ കൂടുതലുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മധുരപലഹാരങ്ങള്‍ കുറയ്ക്കാം

അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യാം. ശീതളപാനീയങ്ങള്‍, കൃത്രിമ മധുരപലഹാരങ്ങള്‍ മുതലായവ ഒഴിവാക്കാവുന്നതാണ്.

ജലാംശം നിലനിര്‍ത്തുക

ധാരാളം വെള്ളം കുടിക്കുന്നത് കരളുമായി ബന്ധപ്പെട്ട പല രോഗങ്ങളും സുഖപ്പെടുത്തുന്നു. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്.

വ്യായാമം ചെയ്യുക

എല്ലാ ദിവസവും വ്യായാമം ചെയ്യുക. കഴിയുന്നത്ര ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുക.

അനാവശ്യമായി മരുന്നുകള്‍ കഴിക്കരുത്

ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം മരുന്നുകള്‍ കഴിക്കരുത്. പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കാരണം അവ നിങ്ങളുടെ കരളിന് ദോഷം ചെയ്യും.

വാക്‌സിനേഷന്‍ എടുക്കുക

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവ തടയാന്‍ വാക്‌സിനുകള്‍ എടുക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്

Related Articles

Latest Articles