Monday, May 13, 2024
spot_img

തലസ്ഥാന പദവി കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ എംപി ; സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്രം ; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

ദില്ലി : കേരളത്തിന്റെ തലസ്ഥാന പദവി കൊച്ചിക്ക് നൽകണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ കേന്ദ്ര സർക്കാർ‌ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

അതേസമയം, ഹൈബി ഈഡന്റെ നിർദ്ദേശത്തെ സർക്കാർ എതിർത്തു. ഹൈബി ഈഡന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇത് ഫയലിലും രേഖപ്പെടുത്തി.

Related Articles

Latest Articles