Friday, May 17, 2024
spot_img

ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്: മദ്യശാലകൾ ഇതുവരെ മാറ്റി സ്ഥാപിച്ചില്ലേ? സർക്കാരിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലെ പുരോഗതി ആരാഞ്ഞ് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കാൻ ബെവ്കോയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ട് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും, മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ കുറവു വന്നിട്ടുണ്ടെന്നും ബെവ്‌കോ കോടതിയെ അറിയിച്ചു. തൃശ്ശൂർ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കോവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തൃശ്ശൂർ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട നിരയുടെ ചിത്രങ്ങൾ പരിശോധിച്ച കോടതി നേരത്തെ വിഷയത്തിൽ രൂക്ഷവിമർശനം നടത്തിയിരുന്നു. ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് മൂന്നാം തരംഗത്തിന് കാരണമാവുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയലക്ഷ്യ കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ബെവ്‌കോ ഔട്ട്ലെറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസ്സം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കടയുടമകൾ ഹർജി കോടതിയിൽ സമർപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles