Friday, May 3, 2024
spot_img

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകി ഭക്തർ

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തികൊണ്ടാണ് പോലീസ് ഉദ്യോ​ഗസ്ഥർ‌ ഉത്തരവ് ലംഘിച്ചത്. ഭക്തരിലൊരാൾ‌ ഇത് സംബന്ധിച്ച് പരാതി നൽകി. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് നിരവധി പോലീസുകാർ പാദരക്ഷകൾ ധരിച്ച് ഉള്ളിൽ പ്രവേശിച്ചത്.

പോലീസിനെതിരെ വൻ വിമർശനം കടുക്കുന്നതിനിടെയാണ് വീണ്ടും പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസം രാത്രിപ്പൂരത്തിനിടെ പോലീസിന്റെ ബലപ്രയോ​ഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാ​ഗം പൂരം നിർത്തിവച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. പിന്നാലെ പോലീസിനെതിരെ സംഘാടകരും പൂരപ്രേമികളും രം​ഗത്തെത്തി. പോലീസിന്റെ അനാവശ്യമായ ഇടപെടലാണ് പ്രശ്നങ്ങൾക്ക് ആധാരമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles