Saturday, April 20, 2024
spot_img

ദേവന്റെ സ്വത്തുക്കളിൽ തൊട്ടുപോകരുത് ;ഹൈക്കോടതി

ദേവസ്വം ക്ഷേത്രങ്ങളിലെ നിലവിളക്കുകളും സ്വർണ്ണവും ഒന്നും കോടതിയുടെ അനുമതിയില്ലാതെ വിൽക്കാൻ പാടില്ല എന്ന്‌ ഹൈക്കോടതി ഉത്തരവ്‌. ഹിന്ദു സേവ കേന്ദ്രവും മറ്റു ഹിന്ദു സംഘടനകളും കൊടുത്ത കേസിലാണ് ഉത്തരവ്.

ക്ഷേത്രങ്ങളിൽ നിന്ന് സ്വർണവും നിലവിളക്കും മറ്റും ലേലം ചെയ്തു വിൽക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡ് കണക്കെടുപ്പാരംഭിച്ചിരുന്നു ഇതിനെതിരെ ആണ് ഹിന്ദു സേവാകേന്ദ്രം കോടതിയെ സമീപിച്ചതും നമുക്കനുകൂലമായി വിധി സമ്പാധിച്ചതും. ക്ഷേത്രഭൂമികൾ കൃഷിക്കായി വിട്ടു കൊടുക്കുന്നതിനെതിരെയും, മലബാർ ദേവസ്വം ബോർഡിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിനിതിരെയും ഹിന്ദുസേവ കേന്ദ്രം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത് ഉൾപ്പെടെ ഈ ആഴ്ചയിൽ തന്നെ ഹിന്ദു സേവാകേന്ദ്രം നേടിയെടുത്ത മൂന്നാമത്തെ വിജയം ആണിത്.

ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലും സ്വത്തിലും ഉണ്ടാവുന്ന കൈകടത്തൽ ആരുടെ ഭാഗത്തു നിന്നായാലും ഹിന്ദുസേവകേന്ദ്രം ശക്തമായി പ്രതികരിക്കും.
കേരള സർക്കാരിന് എതിരായി ഉള്ള ഈ കേസുകളിൽ എല്ലാം ഹിന്ദുസേവകേന്ദ്രത്തിന് വേണ്ടി ഹാജരാവുകയും വിജയം നേടികൊടുക്കുകയും ചെയ്ത അഡ്വ.കൃഷ്ണരാജ് ന് ഹിന്ദു സേവകേന്ദ്രത്തിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Latest Articles