തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് കൊലക്കേസിലെ ആറു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടയച്ചു. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂര്‍ ഗവ. യു.പി. സ്കൂളിന് സമീപമായിരുന്നു ക്രൂര കൊലപാതകം നടന്നത്.
ഡി.എച്ച്.ആര്‍.എം ദക്ഷിണ മേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ സെല്‍വരാജ് എന്നിവരടക്കം ആറു പ്രതികളാണ് കുറ്റവിമുക്തരായത്. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് പ്രതികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നത്.
കേസിൽ വിചാരണ തുടങ്ങുന്നതിന് ഏതാനും ദിവസം മുൻപ് കേസിലെ 15ാം പ്രതി അനില്‍കുമാര്‍ മരിച്ചിരിന്നു. ആറാം പ്രതി മുകേഷിനെയും 11ാം പ്രതി സജീവിനെയും ഇതുവരെയും പിടികൂടാനായിട്ടില്ല.

