Karnataka Hijab Row
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാർത്ഥികൾ സമർപ്പിച്ച വിവിധ ഹര്‍ജികളില്‍ ഇന്ന് രാവിലെ 10.30ന് കര്‍ണാടക ഹൈക്കോടതി ബെഞ്ച് വിധി പറയും. ഇത് കണക്കിലെടുത്ത് തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പോലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു.
നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. പ്രതിഷേധങ്ങള്‍, ആഹ്ളാദപ്രകടനം, ഒത്തുചേരലുകള്‍ എന്നിവ പൂർണ്ണമായും വിലക്കി. വിധി പ്രഘ്യാപനം വരെ കുട്ടികൾ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കാൻ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന ബെഞ്ച് പതിനൊന്നു ദിവസം നീണ്ട വാദത്തിനൊടുവിലാണ് വിധി പ്രഖ്യപിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ തീവ്ര ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരം നടന്നുവരികയാണ്. വിലക്ക് നീക്കണമെന്ന ഹർജ്ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സുപ്രീം കോടതിയും പ്രശ്നത്തിൽ അടിയന്തിര വാദം കേൾക്കണമെന്ന വാദം തള്ളിയിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…