Thursday, November 12, 2026

മത തീവ്രവാദികളും പ്രതിപക്ഷ കക്ഷികളും കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: ഹിന്ദു ഐക്യവേദി

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തെപ്പറ്റിയുള്ള നുണപ്രചരണങ്ങളെ പ്രതിരോധിക്കാൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. അടിസ്ഥാനരഹിതമായ നുണകൾ പ്രചരിപ്പിച്ച്, ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതതീവ്രവാദികളുടെയും പ്രതിപക്ഷ കക്ഷികളുടെയും ശ്രമങ്ങൾക്കെതിരെ സംസ്ഥാനവ്യാപക പൊതുജന സമ്പർക്ക യജ്‌ഞം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംഘടന.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റാന്റുകളിലും മറ്റ് പൊതുവിടങ്ങളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ലഘുലേഖകൾ വിതരണം ചെയ്യും. പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്നതും നുണപ്രചരണങ്ങളെ തുറന്നുകാണിക്കുന്നതുമായ ലഘുലേഖകളാണ് വിതരണം ചെയ്യുക.

യജ്ഞത്തിന് പൊതുജനങ്ങളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഭൂരിപക്ഷ ജനസമൂഹം ഭേദഗതി നിയമത്തിനോപ്പമാണനെന്നതിന് ഇത് തെളിവാണെന്നും തുടർന്നും യജ്ഞം പൂർവ്വാധികം ശക്തിയോടെ മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന സമ്പർക്ക യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles