Monday, September 21, 2026

ഹിന്ദു യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു; ബീഫ് കഴിക്കാൻ നിർബന്ധിച്ചു; കഴുത്തിൽ ബെൽറ്റ് കെട്ടി പട്ടിയെപ്പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന സംഭവം മദ്ധ്യപ്രദേശിൽ! മൂന്ന് യുവാക്കൾക്ക് എതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ

ഭോപ്പാൽ: ഒരു ഹിന്ദു യുവാവിനെ ഒരു കൂട്ടം മുസ്ലിം യുവാക്കൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. യുവാവിനെ ബീഫ് കഴിക്കാൻ നിർബന്ധിക്കുകയും കഴുത്തിൽ ബെൽറ്റ് കെട്ടിയ ശേഷം പട്ടിയെപ്പോലെ കുരയ്ക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ പോലീസ് കേസെടുത്തു.

അന്വേഷണത്തിൽ സമീർ, സാജിദ്, ഫൈസാൻ എന്നിവരുൾപ്പെടെ മൂന്ന് മുസ്ലീം യുവാക്കൾ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തി. വിജയ് രാംചന്ദനി എന്നയാളാണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ഭോപ്പാലിൽ നടന്ന സംഭവം ഞെട്ടിച്ചെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
“ഞാൻ ആ വീഡിയോ കണ്ടു, ഇത് ഒരു ദയനീയമായ സംഭവമാണെന്ന് എനിക്ക് തോന്നി. കേസിൽ സമഗ്രമായ അന്വേഷണം ആരംഭിക്കാനും അടുത്ത 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളെയും പിടികൂടാനും ഞാൻ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്,” എന്ന് മാദ്ധ്യമപ്രവർത്തകരോട് മിശ്ര പറഞ്ഞു.

Related Articles

Latest Articles