Friday, May 24, 2024
spot_img

പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. കൂടുതൽ പേർക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തിരച്ചിൽ നടത്തുകയാണ്.

Related Articles

Latest Articles