Friday, May 17, 2024
spot_img

തീയരുടെ പേരിലെ വിസ്‌മയങ്ങളും ചരിത്രങ്ങളും

വടക്കേമലബാറിലെ തീയരുടെ പഴയ കാല പേരിൽ നോക്കിയാൽ ചരിത്രപരമായ പല വിശേഷങ്ങളും കാണാം. കടുങ്ങോൻ, കോരൻ, കണ്ണൻ,കിട്ടൻ, രാമൻ,ഒതേനൻ, കൊറുമ്പൻ, ചാത്തു, ചാപ്പൻ, കണാരൻ, ഒണക്കൻ, കാപ്പിരി, പോടൻ,കോമൻ, ചോമൻ, ദാരൻ, കേളൻ, അമ്പു, അനന്തൻ,മത്തിഎന്നിങ്ങനെ ആണുങ്ങൾക്കും ഉപ്പാട്ടി, കുങ്കിച്ചി, കൊറുമ്പൻ, കരിഞ്ചി, പോടിച്ചി, താല, ചിരുത, ചീരു,മാതു, മാണിക്കം, കല്ലു, കല്യാണി,എന്നിങ്ങനെ സ്ത്രീകൾക്കും പേരുകാണാം.

ഇപ്പോൾ കേൾക്കുന്നവർക്ക് അൽപം പരിഹാസം തോന്നുമെങ്കിലും ഒരു കാലത്തെ നല്ല ഭാഷയും നല്ല പേരുകളുമാണത്. ഈ പേരുകളിൽ പലതിലും ചരിത്രം ഒളിമിന്നുന്നത് കാണാം. കടുങ്ങോൻ എന്ന പേര് തമിഴ് പാരമ്പര്യത്തിലുള്ള താണ്. കടും എന്നാൽ ഉഗ്രൻ എന്നും കോൻ എന്നാൽ രാജാവ്‌ എന്നുമാണ് അർത്ഥം. ചില പാണ്ഡ്യരാജാക്കന്മാർ ബിരുദമായി സ്വീകരിച്ചതാണ് ആ പേര്.

Related Articles

Latest Articles