Thursday, May 2, 2024
spot_img

സിപിഎമ്മിന് ഇപ്പോഴും കെ.എം. മാണി അഴിമതിക്കാരൻ; ജോസ് മോൻ എൽഡിഎഫ് വിടുമോ?

സിപിഎമ്മിന് ഇപ്പോഴും കെ.എം. മാണി അഴിമതിക്കാരൻ; ജോസ് മോൻ എൽഡിഎഫ് വിടുമോ? | KM MANI

കെഎം മാണി അഴിമതിക്കാരൻ എന്ന വിഷയത്തിൽ തല പുകഞ്ഞിരിക്കുകയാണ് സിപിഎം നേതാക്കൾ. മാണി അഴിമതിക്കാരനാണെന്ന സർക്കാർ സത്യവാങ്മൂലത്തെക്കുറിച്ച് ഇതുവരെയും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചിട്ടില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ പറ്റില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയിൽ നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ കേരളാ കോൺഗ്രസ് എം ഇന്നലെ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എൽഡിഎഫിനോടും സർക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം.

ഇപ്പോഴത്തെ സർക്കാർ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയിൽ തുടരണോ എന്ന് കേരളാ കോൺഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം കെ.എം മാണിക്കും ഗൗരിയമ്മയ്‌ക്കും ബാലകൃഷ്‌ണ പിളളയ്ക്കും ലഭിച്ച മരണാനന്തര ബഹുമതി സംസ്ഥാന സർക്കാർ കേരള കോൺഗ്രസ് നേതാവായ സി എഫ് തോമസിന് നൽകാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സീനിയർ നേതാവായിരുന്ന സി എഫ് തോമസിന് അദ്ദേഹം ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന ചങ്ങനാശേരി മണ്ഡലത്തിൽ അർഹമായ സ്‌മാരകം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. കെ.എം മാണിക്ക് പാലായിൽ അഞ്ച് കോടിയും ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്‌ക്കും കൊട്ടാരക്കരയിലും ചേർത്തലയിലുമായി രണ്ട് കോടി രൂപയുമാണ് കഴിഞ്ഞ രണ്ട് ബഡ്‌ജറ്റുകളിലായി സർക്കാർ അനുവദിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles