Monday, September 21, 2026

‘കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളി’; ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഹോളി കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ആഘോഷമാണ് എന്ന് അദ്ദേഹം പറഞ്ഞു.

‘ഹോളി കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളി. എല്ലാവരുടെയും ജീവിതത്തിൽ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരുക. എല്ലാവർക്കും ഹോളി ആശംസകൾ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

25നാണ് ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി ഹോളി ദഹൻ എന്ന ചടങ്ങ് നടക്കും. പിന്നീട് പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും നിറങ്ങൾ പകരുകയും ആളുകൾ നിറങ്ങൾ കൊണ്ട് ഉത്സവം തീർക്കുകയും ചെയ്യും.

Related Articles

Latest Articles