Friday, May 17, 2024
spot_img

കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിനുതീപിടിച്ചു; യാത്രക്കാരായ വിദേശി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി;ബോട്ട് പൂർണ്ണമായും കത്തി നശിച്ചു

കൊല്ലം : കൊല്ലം ചവറ പന്മനയ്ക്ക് സമീപം കരയ്ക്കടുപ്പിച്ച ഹൗസ് ബോട്ടിൽ അഗ്നിബാധ . പന്മന കൊട്ടാരത്തിൻകടവിൽ കൊല്ലം – ആലപ്പുഴ ദേശീയ ജലപാതയിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. ജർമൻ സ്വദേശികളായ മൂന്നു യാത്രക്കാരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ പടർന്നു പിടിക്കുന്നതിനു മുന്നേ വള്ളത്തിൽ രക്ഷപ്പെടുത്തി.

ഇവരെ വള്ളത്തിൽ കരയ്ക്കെത്തിച്ചതിനു തൊട്ടു പിന്നാലെ ഹൗസ്ബോട്ടിനെ അഗ്നി വിഴുങ്ങി. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിശമനാ യൂണിറ്റ് എത്തി ഏറെ നേരം പരിശ്രമിച്ചാണു തീയണച്ചത്. ഹൗസ്ബോട്ട് പൂർണ്ണമായും കത്തിനശിച്ചു.

Related Articles

Latest Articles