Sunday, May 5, 2024
spot_img

സ്വർണ്ണക്കടത്ത് കേസ് അധികാരകേന്ദ്രങ്ങളെ വിറപ്പിക്കുന്നു; പ്രതികാരനടപടിയുമായി സർക്കാർ; HRDS സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്തു

അട്ടപ്പാടി: സ്വപ്നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താൽ വാർത്തകളിൽ ഇടംപിടിച്ച എൻ ജി ഒ, എച്ച്.ആര്‍.ഡി.എസ് ൻറെ സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അവർ ജോലിചെയ്യുന്ന എച്ച്.ആര്‍.ഡി.എസ്സിനെ സർക്കാർ വേട്ടയാടുകയാണെന്നും ജീവനക്കാരെയടക്കം അനാവശ്യമായി ചോദ്യം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ കോ ഓർഡിനേറ്റർ ജോയ് മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ വേട്ടയാടൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും, സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും HRDS പ്രഖ്യാപിക്കുകയും സ്വപ്‌നയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ ഇപ്പോൾ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് അജി കൃഷ്ണൻ വിദേശത്ത്നിന്ന് തിരിച്ചെത്തിയത് മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വപ്‌നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താലും സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ നീങ്ങുന്ന സ്വപ്നക്ക് പിന്തുണ നൽകുന്നു എന്ന കാരണത്താലും രാഷ്ട്രീയപ്രേരിതമായി നടത്തുന്ന വേട്ടയാടലാണിതെന്ന് HRDS ആരോപിക്കുന്നത്. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി. അജി കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Related Articles

Latest Articles