Monday, April 29, 2024
spot_img

നിക്ഷേപം തിരികെ ലഭിക്കാൻ ആരുടേയും കാല് പിടിച്ച് കാത്തിരിക്കണ്ട ! പണം തിരിച്ചെടുക്കാനാകാതെ ചികിത്സ കിട്ടാതെ മരിക്കുകയും വേണ്ട; ഇത് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് !ഒപ്പം വമ്പൻ പലിശയും; അറിയാം പോസ്റ്റ് ഓഫീസ് നിക്ഷേപ സ്കീമുകൾ

ഒരു കാലത്ത് ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിത നിക്ഷേപ സ്ഥാപനങ്ങളായി കണ്ടിരുന്ന സ്ഥാപനങ്ങളായിരുന്നു സഹകരണ ബാങ്കുകൾ. എന്നാൽ ഇന്ന് പുറത്തു വരുന്ന പല വാർത്തകളും ആ പഴയ പാരമ്പരാഗത വിശ്വാസത്തെ തകർത്തെറിയുന്നതാണ്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാകാതെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാത്തതിനെത്തുടർന്ന് നിക്ഷേപകർ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട സമകാലിക കേരളത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകൾ വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര സർക്കാർ സുരക്ഷിതത്വവും പോസ്റ്റ് ഓഫീസ് സ്കീമുകളുടെ പ്രത്യേകതയാണ്.

പോസ്റ്റ് ഓഫീസ് സ്കീമിൽ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) തുടങ്ങിയ വിവിധ ജനപ്രിയ പദ്ധതികളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്. പിപിഎഫ് പദ്ധതിയിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ട് അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പിപിഎഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ .30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം

സുകന്യ സമൃദ്ധി യോജന

പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്

അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. . കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ

Related Articles

Latest Articles