Sunday, January 11, 2026

കണ്ണൂരിൽ വൻ ആയുധങ്ങൾ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി;അന്വേഷണം ആരംഭിച്ചു

കണ്ണൂർ:ജില്ലയിൽ നിന്നും വൻ ആയുധ ശേഖരം പോലീസ് കണ്ടെത്തി.വിളക്കോട്-മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് നിന്നും ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആയുധങ്ങൾ ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ കണ്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ആയുധ ശേഖരം പിടികൂടാൻ സാധിച്ചത്.ചാക്കാടുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ നിന്നായിരുന്നു ആയുധങ്ങൾ പിടിച്ചെടുത്തത്.

ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ഓവുചാലിൽ ഒളിപ്പിച്ചിരുന്നത്. ഏഴ് വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Latest Articles