Wednesday, May 22, 2024
spot_img

ബ്രസീൽ കടൽ തീരത്ത് നൂറ് കണക്കിന് മുതലകൾ; പരിഭ്രാന്തരായി പ്രദേശവാസികൾ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

നൂറ് കണക്കിന് മുതലകൾ കടൽ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകൾ തീരത്തെത്തിയത്. കെൻ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലിൽ നിന്നുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

”ബ്രസീലിൽ മുതലകളുടെ അധിനിവേശം. നൂറ് കണക്കിന് മുതലകളാണ് ബീച്ചിലുള്ളത്. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തീരത്ത് വെയിൽ കാഞ്ഞ് കിടക്കുന്ന മുതലകളെ വീഡിയോയിൽ കാണാനാകും. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി.

ഇത് അധിനിവേശം അല്ല വീണ്ടെടുക്കലാണ് എന്നാണ് ഒരാൾ പറഞ്ഞത്. ഒരിക്കൽ മനുഷ്യർ കൈയ്യടക്കിയ തങ്ങളുടെ സ്ഥലം വീണ്ടെടുക്കാൻ അവരെത്തിയതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.

Related Articles

Latest Articles