ബിലാസ്പൂര്‍: സംശയരോഗം മൂലം പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. ബിഹാറിലെ റോഹത്താസ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദീപക് റാം, ഭര്‍ത്താവിന്റെ പിതാവ് ശിവപൂജന്‍ റാം മറ്റ് മൂന്ന് കുടുംബാംഗങ്ങള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്നും, അതുകൊണ്ട് പോലീസ് ഇതിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ വെള്ളിയാഴ്ച പോലീസനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദമ്പതികളുടെ മൂന്ന് കുട്ടികളെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചതായി എസ്എച്ച്ഒ അറിയിച്ചു.
സ്റ്റേഷനില്‍ നിന്ന് ഗ്രാമത്തിലെത്തിയതിന് ശേഷമാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. പോലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചതെന്ന് റോഹത്താസ് പോലീസ് സൂപ്രണ്ട് ആഷിഷ് ഭാരതി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

