Wednesday, October 7, 2026

ഭർതൃപീഡനം; ഗർഭിണിയായ യുവതി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗർഭിണിയായ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.

വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു.
യുവതിയുടെ മരണത്തിൽ ഭർതൃപീഡനം ആരോപിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. കടയ്‌ക്കാവൂർ പോലീസിലാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Related Articles

Latest Articles